Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Development Schemes

Thrissur

കേ​ന്ദ്ര​മ​ന്ത്രി​യു​ടെ വി​ക​സ​ന​പ​ദ്ധ​തി​ക​ൾ എ​ൻ​ഡി​എ​യു​ടെ വോ​ട്ടു​ത​ന്ത്രം

തൃ​ശൂ​ർ: കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ്ഗോ​പി​യു​ടെ വി​ക​സ​ന​പ​ദ്ധ​തി​ക​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​ണ് എ​ൻ​ഡി​എ​യു​ടെ വോ​ട്ടു​പി​ടി​ത്തം.

ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സു​രേ​ഷ്ഗോ​പി​ക്കു ല​ഭി​ച്ച മു​ൻ​തൂ​ക്കം നി​ല​നി​ർ​ത്തി ജി​ല്ല​യി​ലെ കോ​ർ​പ​റേ​ഷ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ, ബ്ലോ​ക്ക് - ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കൂ​ടു​ത​ൽ സീ​റ്റു​ക​ൾ നേ​ടാ​നും ഭ​ര​ണം പി​ടി​ക്കാ​നു​മാ​ണ് ശ്ര​മം. കോ​ർ​പ​റേ​ഷ​നി​ലെ സീ​റ്റു​ക​ൾ നി​ല​വി​ലെ ആ​റി​ൽ​നി​ന്ന് ഉ​യ​ർ​ത്തു​ക​യും ചു​രു​ങ്ങി​യ​ത് 30 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഭ​ര​ണം​പി​ടി​ക്കു​ക​യു​മാ​ണു ബി​ജെ​പി​യു​ടെ ല​ക്ഷ്യം. ബ

്ലോ​ക്ക്- ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കൂ​ടു​ത​ൽ സീ​റ്റു​ക​ളും ഉ​റ​പ്പാ​ക്കി​യാ​ണു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. ഒ​രു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണം പി​ടി​ക്കു​മെ​ന്നും ബി​ജെ​പി സി​റ്റി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ജേ​ക്ക​ബ് പ​റ​ഞ്ഞു. "ന​മു​ക്കു​വേ​ണം വി​ക​സി​ത തൃ​ശൂ​ർ' എ​ന്ന​താ​ണ് എ​ൻ​ഡി​എ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു മു​ദ്രാ​വാ​ക്യം.

ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ എ​ൻ​ഡി​എ അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ സേ​വ​ന​ങ്ങ​ൾ വീ​ട്ടു​മു​റ്റ​ത്തെ​ത്തി​ക്കാ​ൻ ആ​പ്ലി​ക്കേ​ഷ​ൻ, സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും സൗ​ജ​ന്യ​യാ​ത്ര, സൗ​ജ​ന്യ​വൈ​ദ്യു​തി, വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ലാ​പ്ടോ​പ്, സ്റ്റാ​ർ​ട്ട​പ്പ് പ്രോ​ജ​ക്ട്, ശ​ക്ത​ൻ​ത​ന്പു​രാ​ൻ ടെ​ന്‍റ് സി​റ്റി, തീ​ർ​ഥാ​ട​ന ടൂ​റി​സം ഇ​ട​നാ​ഴി, ശ്രീ​നാ​രാ​യ​ണ​ഗു​രു സ്മാ​ര​ക ഗ​സ്റ്റ്ഹൗ​സ്, ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് അ​ര​ണാ​ട്ടു​ക​ര​യി​ലേ​ക്കു ഫ്ലൈ ​ഓ​വ​ർ, മാ​ർ​ക്ക​റ്റ് ന​വീ​ക​ര​ണം, വ​ട​ക്കു​ന്നാ​ഥ​ൻ പാ​ർ​ക്ക് സൗ​ന്ദ​ര്യ​വ​ത്ക​ര​ണം, പ​ബ്ലി​ക് വെ​ൽ​ന​സ് സെ​ന്‍റ​ർ, സു​റി​യാ​നി ഭാ​ഷാ റി​സ​ർ​ച്ച് സെ​ന്‍റ​ർ, പു​ത്ത​ൻ​പ​ള്ളി സെ​ന്‍റി​ന​റി സെ​ലി​ബ്രേ​ഷ​ൻ​സ് മൈ​നോ​രി​റ്റി ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ജ​ക്ട് തു​ട​ങ്ങി മു​പ്പ​തി​ല​ധി​കം വി​ക​സ​ന​പ​ദ്ധ​തി​ക​ളാ​ണ് എ​ൻ​ഡി​എ തൃ​ശൂ​രി​നു വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്.

ഇ​തോ​ടൊ​പ്പം എം​പി ഫ​ണ്ട് ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​ത്ത ഭ​ര​ണ​നേ​തൃ​ത്വ​ങ്ങ​ളു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യും ബി​ജെ​പി പ്ര​ചാ​ര​ണ​വേ​ള​യി​ൽ തു​റ​ന്നു​കാ​ട്ടു​ന്നു. കോ​ർ​പ​റേ​ഷ​നി​ൽ എം​പി ഫ​ണ്ട് ല​ഭ്യ​മാ​ക്കാ​ൻ കൃ​ത്യ​മാ​യി പ്രോ​ജ​ക്ട് സ​മ​ർ​പ്പി​ക്കാ​ൻ ഭ​രി​ക്കു​ന്ന​വ​ർ ത​യാ​റാ​യി​ല്ലെ​ന്നു വോ​ട്ട​ർ​മാ​രെ ബി​ജെ​പി ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു.

ജി​ല്ലാ ആ​ശു​പ​ത്രി​ക്കു പു​തി​യ മെ​ഡി​ക്ക​ൽ ലാ​ബി​നു​വേ​ണ്ടി അ​നു​വ​ദി​ച്ച 33 ല​ക്ഷം രൂ​പ​യി​ൽ 18 ല​ക്ഷം രൂ​പ​യും ലാ​പ്സി​ന്‍റെ വ​ക്ക​ത്താ​ണ്. ഫി​ഷ് മാ​ർ​ക്ക​റ്റി​ന് ഒ​രു​കോ​ടി രൂ​പ അ​നു​വ​ദി​ച്ച​തി​ൽ 20 ല​ക്ഷം രൂ​പ ലാ​പ്സാ​ക്കി​യ​തും ബി​ജെ​പി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ബി​ജെ​പി ഭ​ര​ണം കൈ​യാ​ളു​ന്ന അ​വി​ണി​ശേ​രി​യി​ൽ നി​ര​വ​ധി കേ​ന്ദ്ര​പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​യ​താ​യും ബി​ജെ​പി നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up